Skip to content

Good Thoughts

Bible Verses

Menu
  • English Bible Verses
  • Malayalam Bible Verses
  • About Us
Menu

Malayalam Bible Verses

അതുകൊണ്ട്‌, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ടനാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌. 2 കോറിന്തോസ്‌ 12 : 10

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. ഫിലിപ്പി 4 : 6

ഒരുവന്‍ കുശവന്റെ കൈയിലെ മണ്‍പാത്രം മാത്രമായിരിക്കേ, തന്റെ സ്രഷ്‌ടാവിനെ എതിര്‍ത്താല്‍ അവനു ഹാ കഷ്‌ടം! കളിമണ്ണ്‌, തന്നെ മെനയുന്നവനോട്‌ നീ എന്താണ്‌ ഉണ്ടാക്കുന്നതെന്നോ, നീ ഉണ്ടാക്കിയതിനു കൈപിടിയുണ്ടോ എന്നോ ചോദിക്കുമോ? ഏശയ്യാ 45 : 9

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28

നാം ദൈവത്തിന്റെ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌. എഫേസോസ്‌ 2 : 10

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 14

യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌. ഹെബ്രായര്‍ 13 : 8

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക്‌ ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഗലാത്തിയാ 6 : 14

ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌. വെളിപാട്‌ 1 : 8

എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. റോമാ 10 : 13

നിനക്ക്‌ എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്‌? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? 1 കോറിന്തോസ്‌ 4 : 7

ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്‌ മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ്‌ അധ്വാനിച്ചത്‌. 1 കോറിന്തോസ്‌ 15 : 10

അതുകൊണ്ട്‌, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം. റോമാ 9 : 16

ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. ഏശയ്യാ 45 : 2

ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ. 1 പത്രോസ് 4 : 10

വാത്‌സല്യഭാജനമേ, തിന്‍മയെ അനുകരിക്കരുത്‌; നന്‍മയെ അനുകരിക്കുക. നന്‍മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്‌. തിന്‍മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല. 3 യോഹന്നാന്‍ 1 : 11

കര്‍ത്താവ്‌ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. 1 പത്രോസ് 2 : 3

നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്‌. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. യാക്കോബ്‌ 3 : 2

അതിനാല്‍ നമുക്ക്‌ ആത്‌മധൈര്യത്തോടെ പറയാം: കര്‍ത്താവാണ്‌ എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാന്‍ കഴിയും? ഹെബ്രായര്‍ 13 : 6

അവന്റെ പൂര്‍ണതയില്‍ നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. യോഹന്നാന്‍ 1 : 16

ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന്‌ ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം. റോമാ 13 : 7

ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. റോമാ 14 : 12

സ്വതേ അശുദ്‌ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്‌തിരിക്കുന്നു. എന്നാല്‍, ഒരു വസ്‌തു അശുദ്‌ധമാണെന്നു കരുതുന്നവന്‌ അത്‌ അശുദ്‌ധമായിരിക്കും. റോമാ 14 : 14

ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ. 1 കോറിന്തോസ്‌ 3 : 17

ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്‌മീയനന്‍മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന്‌ ഭൗതികഫലങ്ങള്‍ കൊയ്യുന്നത്‌ അധികപ്പറ്റാണോ? 1 കോറിന്തോസ്‌ 9 : 11

എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ്‌ സ്വീകാര്യന്‍. 2 കോറിന്തോസ്‌ 10 : 18

ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്‌തമാണ്‌. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക. ഗലാത്തിയാ 3 : 11

നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌. അതില്‍ ദുരാസക്‌തിയുണ്ട്‌. മറിച്ച്‌, ആത്‌മാവിനാല്‍ പൂരിതരാകുവിന്‍. എഫേസോസ്‌ 5 : 18

അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും. ഫിലിപ്പി 4 : 7

പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. കൊളോസോസ്‌ 3 : 21

നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്‌സിലാക്കിയിരിക്കണം. കൊളോസോസ്‌ 4 : 6

നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്‌തനാണ്‌. അവിടുന്ന്‌ അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. 1 തെസലോനിക്കാ 5 : 24

കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന്‌ അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്‌ഥരുമാകരുത്‌. 2 തെസലോനിക്കാ 2 : 2

കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു. യാക്കോബ്‌ 2 : 13

വിശ്വസ്‌തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്ര മാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. യാക്കോബ്‌ 4 : 4

കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്‌മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. യാക്കോബ്‌ 4 : 10

മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും. മത്തായി 7 : 12

അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്‌, അശുദ്‌ധാത്‌മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക്‌ അധികാരം നല്‍കി. മത്തായി 10 : 1

നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. എഫേസോസ്‌ 6 : 2

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളോടും ക്‌ഷമിക്കും. മത്തായി 6 : 14

മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല. മത്തായി 6 : 15

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌. റോമാ 13 : 1

ഭക്‌ഷിക്കുന്നവന്‍ ഭക്‌ഷിക്കാത്തവനെ നിന്‌ദിക്കരുത്‌; ഭക്‌ഷിക്കാത്തവന്‍ ഭക്‌ഷിക്കുന്നവനെ വിധിക്കുകയുമരുത്‌. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. റോമാ 14 : 3

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്‌തനാണ്‌. നിങ്ങളുടെ ശക്‌തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന്‌ നിങ്ങള്‍ക്കു നല്‍കും. 1 കോറിന്തോസ്‌ 10 : 13

സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. 1 കോറിന്തോസ്‌ 13 : 5